NationalNews

പ്രധാനമന്ത്രിയ്ക്ക് ആദരം; കുഞ്ഞിന് ‘ലോക്ക് ഡൗണ്‍’ എന്ന് പേര് സമ്മാനിച്ച് മാതാപിതാക്കള്‍

ലക്‌നോ: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി നവജാതശിശുവിന് ‘ലോക്ക്ഡൗണ്‍’ എന്ന് പേര് സമ്മാനിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയിലാണ് സംഭവം.

<p>’ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താനും കുടുംബവും വീട്ടില്‍ തന്നെ കഴിയുകയാണ്. ഇത് കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പവന്‍ പറഞ്ഞു.</p>

<p>അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് ഇന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബസ്തി ജില്ലയില്‍ നിന്നുള്ള 25 വയസുകാരനാണ് മരിച്ചത്. ഇയാളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി ആരോഗ്യവകുപ്പ്. യുപിയില്‍ ഇതുവരെ 101 പേര്‍ക്ക് കോവിഡ് സ്വീരീകരിച്ചിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker