Home-bannerKeralaNewsTrending

പാഞ്ചാലിമേട്ടിലെ കുരിശുവിവാദം,ഹിന്ദു ഐക്യവേദി സമരത്തിന്, പ്രക്ഷോഭമാരംഭിയ്ക്കാന്‍ ശശികല ഇന്നെത്തും

ഇടുക്കി: പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍.ഔദ്യോഗിക സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഇന്ന് പാഞ്ചാലിമേട്ടിലെത്തും.
ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശു സ്ഥാപിച്ചതെന്നാണ്  ഹൈന്ദവസംഘടനകളുടെ ആരോപണം.എന്നാല്‍ അമ്പലത്തോളം പഴക്കം കുരിശുമലകയറ്റത്തിനുമെന്നാണ് കുരിശുകളുടെ ഉടമകളായ കണയങ്കവയല്‍ പള്ളിയുട വാദം.കയ്യേറ്റമാരോപിയ്ക്കപ്പെടുന്ന കുരിശും അമ്പലവുമെല്ലാം റവന്യൂഭൂമിയിലാണെങ്കിലും തിടുക്കപ്പെട്ട് നടപടിയെടുക്കാനാവാത്ത അവസ്ഥയിലാണ് ജില്ലാ ഭരണകൂടം.വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായാതിനാല്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്ന നിലപാടാണ് ജില്ലാ ഭരണ്കൂടത്തിനുമുള്ളത്.കുരിശുമലയ്‌ക്കെതിരായി പ്രതിഷേധത്തില്‍ പ്രാദേശിക പിന്തുണയില്ലെന്നും ആരോപണമമുണ്ട്.പുറത്തു നിന്നും അപരിചിതരായ
ആളുകളെത്തി ത്രിശൂലം കുത്തുന്നതടക്കമുള്ള നടപടികള്‍ ചെയ്തിരുന്നു.മനപൂര്‍വ്വം സാമുദായിക സംഘര്‍ഷത്തിലേക്ക് പ്രശ്‌നം വലിച്ചു നീട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.

 

70ea5fb4dd7c60570dfccb894784a0b2

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button