പാലാരിവട്ടം പാലം,കരാറുകാരില്‍ നിന്ന് നാലരകോടി പിടിച്ചെടുത്തു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കമ്പനികളില്‍ നിന്നും പണം ഈടാക്കി അഴിമതിയിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കാന്‍ നടപടികളാരംഭിച്ചു. കരാര്‍ കമ്പനിയായ ആര്‍.ഡി.എസില്‍ നിന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ നാലരക്കോടി രൂപ പിടിച്ചെടുത്തു. പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായി ആര്‍.ഡി.എസ് കമ്പനി നല്‍കിയിരുന്ന തുകയാണ് കോര്‍പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പണം മാറ്റാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.മേല്‍പ്പാലത്തിന്റെ കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് പണംവെട്ടിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. പൊളിച്ചു മാറ്റുന്ന ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ക്ക് കരാറുകാരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം നല്‍കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയും സുപ്രീം കോടതി പിന്‍വലിച്ചിരുന്നു.