Home-bannerKeralaNews
പാലാരിവട്ടം പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി എംഡി സുമിത് ഗോയൽ, റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എ.ജി.എം എം.ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്‍റ് ജനറൽ മാനേജർ ബെന്നിപോൾ എന്നിവരുടെ ഹർജിയാണ് പരിഗണിക്കുന്നത്.
അതേസമയം സർക്കാർ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ മന്ത്രി ഇറക്കിയ ഉത്തരവിൽ ഒപ്പുവെക്കുകമാത്രമാണ് താൻ ചെയ്തതെന്നാണ് ടി.ഒ സൂരജ് അറിയിച്ചിട്ടുള്ളത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് വിജിലൻസിന്റെ നിലപാട്. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരുകയാണെന്നും വിജിലൻസ് കോടതിയെ അറിയിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News