CrimeKeralaRECENT POSTS

സ്കോച്ചിന്റെ വിലയിൽ ചാരായം, പാലായിലെ പ്രീമിയം വാറ്റുകാരൻ പിടിയിൽ

പാലാ: വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന മദ്ധ്യവയസ്കൻ എക്സൈസ് പിടിയിലായി. ഭരണങ്ങാനം പള്ളിക്കുന്നേൽ പി.വി.തങ്കച്ചൻ [50] ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്ന് 22 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.വീട്ടിൽ ഉൽപ്പാദിപ്പിയ്ക്കുന്ന ചാരായം പരിചയക്കാർക്കും സമ്പന്നർക്കും ലിറ്ററിന് 2000 രൂപ നിരക്കിലാണ് വിറ്റിരുന്നത്. മൂന്നാഴ്ച മുമ്പ്  പാലാ പട്ടണത്തിൽ പൊതു സ്ഥലത്ത് മദ്യപിച്ചയാളെ കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ ചോദ്യം ചെയ്തപ്പോളാണ് തങ്കച്ചനേക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ പിടികൂടാൻ പല തവണ കെണി ഒരുക്കിയെങ്കിലും രക്ഷപ്പെട്ടു. വിശേഷ ദിവസങ്ങളിലും ഡ്രൈഡേയിലും മാത്രമാണ് വാറ്റെന്നു മനസിലാക്കിയ എക്സൈസ് ഉദ്യോഗസ്ഥർ തൊണ്ടി സഹിതം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button