പാലാ ഉപതെരഞ്ഞെടുപ്പില്‍ കോളടിച്ചത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക്!
കോട്ടയം: കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടിലയ്ക്ക് പകരം പൈനാപ്പിള്‍ ചിഹ്നം നല്‍കിയത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഗുണമാകുന്നു. യുഡിഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൈനാപ്പിള്‍ വാങ്ങിയതോടെ പാലായിലെ പൈനാപ്പിള്‍ വില്‍പ്പനയും കൂടി.
ചിഹ്നം പ്രഖ്യാപിച്ചപോള്‍ അതിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് തങ്ങള്‍ കരുതിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികള്‍ക്കെത്തുന്ന പ്രവര്‍ത്തകരെല്ലാം പൈനാപ്പിള്‍ കയ്യിലെടുത്തതോടെ കച്ചവടം പൊടിപൊടിച്ചു. റാലികളിലും വേദിയിലെ അലങ്കാരത്തിനുമെല്ലാം പൈനാപ്പിള്‍ സ്ഥാനം പിടിച്ചപ്പോള്‍ കച്ചവടം പൊടിപൊടിച്ചു.
വിലകുറഞ്ഞതിന്റെ പ്രതിസന്ധിയൊക്കെ പൈനാപ്പിള്‍ ചിഹ്നം എത്തിയതോടെ മാറി എന്ന ആശ്വാസത്തിലൈണ് പാലയിലെ കച്ചവടക്കാര്‍. ജോസ് ടോമിന്റെ ഭാഗ്യചിഹ്നമായാലും അല്ലെങ്കിലും പൈനാപ്പില്‍ ഇപ്പോള്‍ കച്ചവടക്കാരുടെ ഭാഗ്യചിഹ്നമാണ്.