പാക്കിസ്ഥാന്‍ വിമാന അപകടം:രക്ഷപ്പെട്ടത് 2 പേര്‍ മാത്രം,97 മരണം സ്ഥിരീകരിച്ചു
കറാച്ചി: പാക്കിസ്ഥാന്‍ കറാച്ചിയില്‍ നടന്ന വിമാനാപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരണം 97 ആയി.കറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ആണ് തകര്‍ന്നത്. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 11 നാട്ടുകാര്‍ക്കും പരിക്കേറ്റു. തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപെടുത്തി.അനുശോചനം രേഖപെടുത്തി പ്രധാനമന്ത്രി ട്വീറ്റ് ചെയുകയായിരുന്നു.
പാകിസ്ഥാനിലെ വിമാന അപകടത്തില്‍ ജീവന്‍ നഷ്ടമായതില്‍ അഗാധമായ ദുഖമുണ്ട്.മരണപെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപെടുത്തുന്നു.പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ’യെന്നും
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Deeply saddened by the loss of life due to a plane crash in Pakistan. Our condolences to the families of the deceased, and wishing speedy recovery to those injured.
— Narendra Modi (@narendramodi) May 22, 2020