CricketNewsSports

ഇന്ത്യയ്ക്ക് മുന്നറിയിപ്പ്,അഞ്ച് വിക്കറ്റ് നേടി ഹാരിസ് റൗഫ്,അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് കൂറ്റൻ ജയം

കൊളംബൊ: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 142 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 47.1  ഓവറില്‍ 201ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.2 ഓവറില്‍ 59ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് അഫ്ഗാനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ മുന്നിലെത്തി. ഹാരിസ് തന്നെയാണ് മത്സരത്തിലെ താരം.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനെ തുടകത്തില്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞിട്ടു. മൂന്നാം ഓവറില്‍ തന്നെ ഇബ്രാഹിം സദ്രാന്‍ (0), റഹ്മത്ത് ഷാ (0) എന്നിവരെ അഫ്രീദി മടക്കി. ഹഷ്മതുള്ള ഷഹീദിയെ (0) നസീം ഷായും പുറത്താക്കി. പിന്നീട് ഹാരിസ് റൗഫിന്റെ ഊഴമായിരുന്നു.

റഹ്മാനുള്ള ഗുര്‍ബാസ് (18), ഇക്രം അലിഖില്‍ (4), മുഹമ്മദ് നബി (7), റാഷിദ് ഖാന്‍ (0), മുജീബ് ഉര്‍ റഹ്മാന്‍ (4) എന്നിവരെ ഹാരിസ് മടക്കി.  അബ്ദുള്‍ റഹ്മാന്‍ (2) ഷദാബിനും വിക്കറ്റും നല്‍കി. അസ്മതുള്ള ഒമര്‍സായ് (16) റിട്ടയേര്‍ഡ് ഔട്ടായി. ഫസല്‍ഹഖ് ഫാറൂഖി (0) പുറത്താവാതെ നിന്നു. 

നേരത്തെ, പാകിസ്ഥാനെ സ്പിന്നര്‍മാരാണ് തകര്‍ത്തത്. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വീതമുണ്ട്. 61 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാകിസ്ഥാന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. രണ്ട് ഓവറില്‍ അവര്‍ രണ്ടിന് ഏഴ് റണ്‍സ് എന്ന നിലയിലേക്ക് വീണു. ഫഖര്‍ സമാനെ ഫസല്‍ഹഖ് ഫാറൂഖി മടക്കി. ബാബര്‍ അസമിനെ പൂജ്യത്തിന് വിക്കറ്റിന് മുന്നില്‍ മുജീബും തര്‍ച്ചയുടെ ആക്കം കൂടി. 

ആദ്യമായിട്ടാണ് ബാബര്‍ ഒരു സ്പിന്നര്‍ക്ക് മുന്നില്‍ ഡക്കാവുന്നത്. മുഹമ്മദ് റിസ്‌വാനും (21) മുജീബ് അതേ രീതിയില്‍ കുടുക്കി. അഗ സല്‍മാനെ റാഷിദും പുറത്താക്കിയതോടെ പാകിസ്ഥന്‍ നാലിന് 62 എന്ന നിലയിലേക്ക് വീണു. ആറാം വിക്കറ്റില്‍ ഇഫ്തികര്‍ അഹമ്മദ് (30) – ഇമാം സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഫ്ഗാന് നബി ബ്രേക്ക് ത്രൂ നല്‍കി. 

ഇമാമിനും അധികം നേരം പിടിച്ചുനില്‍ക്കാനായില്ല. നബി തന്നെ പുറത്താക്കിയത്. ഷദാബ് ഖാന്‍ (39) മാത്രമാണ് പിന്നീട് ചെറുത്തുനിന്നത്. ഉസാമ നിര്‍ (2), ഷഹീന്‍ അഫ്രീദി (2), ഹാരിസ് റൗഫ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. നസീം ഷാ (18) പുറത്താവാതെ നിന്നു. റഹ്മത്ത് ഷാ, ഫാറൂഖി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button