അബുദാബി:ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ നമീബിയയെ 45 റൺസിന് തകർത്ത് പാകിസ്താൻ. ഗ്രൂപ്പിലെ നാലാം ജയത്തോടെ പാക് ടീം സെമിയിലെത്തി. ഇംഗ്ലണ്ടാണ് നേരത്തെ സെമിയിലെത്തിയ ടീം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലെത്താനേ സാധിച്ചുള്ളൂ. കരുത്തരായ പാക് നിരയ്ക്കെതിരേ പൊരുതി നോക്കിയാണ് നമീബിയ കീഴടങ്ങിയത്.31 പന്തിൽ നിന്ന് 2 സിക്സും 3 ഫോറുമടക്കം 43 റൺസോടെ പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറർ.
37 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 40 റൺസെടുത്ത ക്രെയ്ഗ് വില്യംസും ടീമിനായി തിളങ്ങി.29 റൺസെടുത്ത ഓപ്പണർ സ്റ്റീഫൻ ബാർഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മൈക്കൽ വാൻ ലിംഗെൻ (4), ക്യാപ്റ്റൻ ജെറാർഡ് എറാമസ് (15), ജെ.ജെ സ്മിത്ത് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
പാകിസ്താനായി ഹസൻ അലി, ഇമാദ് വസീം, ഹാരിസ് റൗഫ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 189 റൺസെടുത്തു.
സെഞ്ചുറി കൂട്ടുകെട്ട് തീർത്ത മുഹമ്മദ് റിസ്വാൻ – ബാബർ അസം ഓപ്പണിങ് സഖ്യം തന്നെയാണ് ഇത്തവണയും പാക് ഇന്നിങ്സിന്റെ നട്ടെല്ല്. 113 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
50 പന്തിൽ നിന്ന് എട്ടു ഫോറും നാലു സിക്സുമടക്കം 79 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ.
ബാബർ അസം 49 പന്തിൽ നിന്ന് ഏഴു ഫോറടക്കം 70 റൺസെടുത്ത് പുറത്തായി.
മൂന്നാം വിക്കറ്റിൽ റിസ്വാനും മുഹമ്മദ് ഹഫീസും ചേർന്ന് കൂട്ടിച്ചേർത്ത 67 റൺസാണ് പാക് ടീമിനെ 189-ൽ എത്തിച്ചത്. 16 പന്തുകൾ നേരിട്ട ഹഫീസ് അഞ്ചു ഫോറടക്കം 32 റൺസോടെ പുറത്താകാതെ നിന്നു.അഞ്ചു റൺസെടുത്ത ഫഖർ സമാനാണ് പുറത്തായ മറ്റൊരു പാക് താരം.
31 പന്തിൽ നിന്ന് 2 സിക്സും 3 ഫോറുമടക്കം 43 റൺസോടെ പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്കോറർ.37 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 40 റൺസെടുത്ത ക്രെയ്ഗ് വില്യംസും ടീമിനായി തിളങ്ങി.