ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്.
മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്മവിഭൂഷണ്‍ പുരസ്‌കാരം നേടിയവര്‍
- ഡി നാഗേശ്വർ റെഡ്ഡി- മെഡിസിൻ- തെലങ്കാന
- ജസ്റ്റിസ് റിട്ട. ജഗദീഷ് സിങ് ഖേഹർ- ചണ്ഡീഗഢ്
- കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
- ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കർണാടക
- എംടി വാസുദേവൻ നായർ- കേരളം
- ഒസാമു സുസുക്കി-ജപ്പാൻ
- ശാരദ സിൻഹ- ബിഹാർ
പത്മഭൂഷൺ പുരസ്കാരം നേടിയവർ
സൂര്യ പ്രകാശ്- കർണാടക- സാഹിത്യം-ജേണലിസംഅനന്ത്നാഗ്- കല-കർണാടകബിബേക് ദേബ്റോയ്(മരണാനന്തര ബഹുമതി)-സാഹിത്യം-വിദ്യാഭ്യാസം-ഡൽഹിജതിൻ ഗോസ്വാമി-കല-അസംജോസ് ചാക്കോ പെരിയപ്പുറം -ആരോഗ്യം-കേരളംകൈലാഷ് നാഥ് ദീക്ഷിത്-പുരാവസ്തുഗവേഷണം-ഡൽഹിമനോഹർ ജോഷി(മരണാനന്തര ബഹുമതി)- പൊതുപ്രവർത്തനം-മഹാരാഷ്ട്രനല്ലി കുപ്പുസ്വാമി ചെട്ടി- വ്യവസായം-തമിഴ്നാട്നന്ദമൂരി ബാലകൃഷ്ണ-സിനിമ-ആന്ധ്രപ്രദേശ്പിആർ ശ്രീജേഷ്- കായികം-കേരളംപങ്കജ് പട്ടേൽ-വ്യവസായം-ഗുജറാത്ത്പങ്കജ് ഉദ്ദാസ് (മരണാനന്തരം)-കല-ആന്ധ്രാപ്രദേശ്രാംബഹദൂർ റായ്-സാഹിത്യം-വിദ്യാഭ്യാസം-ജേർണലിസം- ഉത്തർപ്രദേശ്സാധ്വി റിതംബര -സാമൂഹിക പ്രവർത്തനം-ഉത്തർപ്രദേശ്എസ്.അജിത്ത് കുമാർ-കല- തമിഴ്നാട്ശേഖർ കപൂർ-കല-മഹാരാഷ്ട്രശോഭന ചന്ദ്രകുമാർ-കല-തമിഴ്നാട്സുശീൽ കുമാർ മോദി (മരണാനന്തരം)- പൊതുപ്രവർത്തനം-ബീഹാർവിനോദ് ധാം- സയൻസ്-എൻജിനീയറിങ്-യു.എസ്.എ.