KeralaNewsRECENT POSTS
സെറ്റുമുണ്ടുടുത്ത് മലയാളി മങ്കയായി പി.വി സിന്ധു കേരളത്തില്‍
തിരുവനന്തപുരം: മലയാളത്തനിമയോടെ സെറ്റു മുണ്ടുടുത്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു കേരളത്തില്‍. ബുധനാഴ്ച രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അമ്മ പി.വിജയയും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സിന്ധു ഹൈദരാബാദില്‍ നിന്നും കേരളത്തില്‍ എത്തിയത്. വൈകുന്നേരം തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളം സിന്ധുവിനെ ആദരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News