ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല; പ്രസംഗ വേദിയില്‍ വിങ്ങിപ്പൊട്ടി പി.വി അന്‍വര്‍ എം.എല്‍.എ
നിലമ്പൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ സര്‍വകക്ഷി യോഗത്തില്‍ വിങ്ങിപ്പൊട്ടി പി.വി. അന്‍വര്‍ എം.എല്‍.എ. പ്രളയം നാശം വിതച്ച നിലമ്പൂരില്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ സര്‍വകക്ഷി യോഗത്തിലാണ് എംഎല്‍എയുടെ വികാരപ്രകടനം. ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായി 10 ലക്ഷം രൂപ ധനസഹായവും എംഎല്‍എ പ്രഖ്യാപിച്ചു.
‘ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ക്കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എല്‍.എ എന്നനിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ വീര്‍പ്പുമുട്ടുകയാണ്” വിങ്ങിപൊട്ടിക്കൊണ്ട് പി.വി. അന്‍വര്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/koya.achoos/videos/1410283225791445/