തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ക്ലിഫ്ഹൗസിലെത്തിയതിന് തെളിവുണ്ടെന്ന് പി.ടി. തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയെ ഇവര്‍ പലതവണ കണ്ടിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും ലൊക്കേഷനും പരിശോധിച്ചാല്‍ ഇതു വ്യക്തമാകുമെന്നും പി.ടി. തോമസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായ പങ്കുണ്ട്. പിണറായിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പി.ടി. തോമസ് പറഞ്ഞു. പിണറായിയുടേത് കുറ്റവാളികളോട് മനപ്പൂര്‍വം കണ്ണടയ്ക്കുന്ന നിലപാടാണ്.
മുഖ്യമന്ത്രി ബിസിനസുകാരിയുടെ അച്ഛന്‍ മാത്രമായി മാറുന്നുവെന്നും തോമസ് പരിഹസിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കൊവിഡ് കാലത്തെ വിദേശയാത്രകളും പരിശോധിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.