കണ്ണൂര്‍: ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിയ്ക്കാത്തതിനേത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമള നഗരസഭാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.നഗരസഭാദ്ധ്യക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി വൈകാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.
സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ട നാലു നഗരസഭാ ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ചെയര്‍ പേഴ്‌സണ്‍ രാജിവെയ്ക്കണമെന്ന് ആവശ്യം പാര്‍ട്ടിയിക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇന്ന് കണ്ണൂരില്‍ നടന്ന സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സെക്രട്ടറിയേറ്റിലാണ് രാജിയില്‍ തീരുമാനമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News