കോഴിക്കോട്: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കൃഷ്ണദാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് മുതിര്‍ന്ന ബി.ജെ.പി നേതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലും ബി.ജെ.പി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു. എന്‍.ഡി.എ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News