KeralaNews

‘ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസുകാരന്‍ ആകുമായിരുന്നു’; പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി.കെ കൃഷ്ണദാസ്. ഹിന്ദുവായതില്‍ അഭിമാനിച്ചിരുന്ന ഗാന്ധി ഭഹവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും പി.കെ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പി.കെ കൃഷ്ണദാസിന്റെ പരാമര്‍ശം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്ന ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി. ‘ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍എസ്എസുകാരന്‍ ആകുമായിരുന്നു’: പികെ കൃഷ്ണദാസ്രാജ്യത്ത് വിവിധ സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടുകയാണ്. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു.

മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപിതാവിനെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നല്‍കുന്നതാണ് ബാപ്പുവിന്റെ ഉദാത്തമായ തത്ത്വങ്ങള്‍. ആഗോളതലത്തില്‍ പ്രസക്തമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നു’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതി രാംനാഥ് ഗോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button