Home-bannerKeralaNewsRECENT POSTS
‘അങ്ങനെ പലതും ജോസ് കെ മാണി അറിയുന്നില്ല’ ലയന ചര്‍ച്ച സ്ഥിരീകരിച്ച് പി.ജെ ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. കോട്ടയത്ത് ഇരുപാര്‍ട്ടികളുടെയും നേതൃയോഗം ചേരുന്നുണ്ട്. പ്രഖ്യാപനം അതിന് ശേഷം ഉണ്ടാകുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ.മാണിയുടെ പ്രതികരണത്തിന് ‘അങ്ങനെ പലതും അറിയുന്നില്ല’ എന്നായിരുന്നു ജോസഫിന്റെ മറുപടി.
കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ആരോപണം ജോസ് കെ.മാണി നിഷേധിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് എന്നും യുഡിഎഫിനൊപ്പം മാത്രമാണെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പി.ജെ ജോസഫിന്റെ ഭാഗത്തു നിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജോസ്.കെ മാണി പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News