കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുഖപത്രം പ്രതിച്ഛായയില്‍ തനിക്കെതിരെ വന്ന ലേഖനം ജോസ് കെ മാണി അറിയാതെ വരില്ലെന്ന് പിജെ ജോസഫ്. ലേഖനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തമായി അറിയാമെന്നും ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് നല്‍കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി നല്കിയ കത്തില്‍ കാപട്യമുണ്ടായിരുന്നു എന്നും ജോസഫ് പറഞ്ഞു.
മൂന്നുമണിക്കാണ് നോമിനേഷന് കൊടുക്കേണ്ടത്. 2.29നാണ് കത്ത് നല്‍കിയത്. പ്രായോഗികമായി പാലായില്‍ എത്തിച്ചുകൊടുക്കാന്‍ സാധിക്കില്ല. ശരിയായ സമീപനമല്ല ഉണ്ടായത്. ദുരൂഹമായ പ്രവൃത്തികളാണ് ഉണ്ടായത്. മാണി സാറിന്റെ പക്വതയും വീണ്ടുവിചാരവും ഒന്നും ജോസ് കെ മാണിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചു.