മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തി പി.സി ജോര്‍ജ്
കൊച്ചി: മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. താന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോര്‍ജ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലീം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താന്‍.
എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഫോണ്‍ സംഭാഷണത്തില്‍ തന്നെ സ്നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമര്‍ഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പി.സി. ജോര്‍ജ് പറഞ്ഞു. മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലീം സമുദായത്തിന്റെ വോട്ട് വേണ്ടെന്നു പറയുന്ന ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.