KeralaNews

കേരളത്തില്‍ ഭരണകൂട ഫാഷിസമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കേരളത്തില്‍ ഭരണകൂട ഫാഷിസമാണ് നടപ്പിലാക്കുന്നത് എന്ന രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. കേരളത്തില്‍ നടത്തുന്നത് മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഫാഷിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണെന്നും സഭാ മാധ്യമവിഭാഗം തലവന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. അവസരം കിട്ടുമ്‌ബോള്‍ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയന്‍ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നത്. ആ ബഹുമാനം കിട്ടണമെങ്കില്‍ അത്തരത്തില്‍ ഇടപെടണം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമായ മറുപടികള്‍ പാര്‍ട്ടിയുടെ ലോക്കല്‍ ഓഫീസില്‍ പറഞ്ഞാല്‍ മതി. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു.

മലപ്പുറത്ത് ഓര്‍ത്തഡോക്സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കില്ലെന്നും നുണകള്‍ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്ത തെറ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

കോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാന്‍ ഓര്‍ത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പളളി ഒഴിപ്പിക്കലെന്നും അത് സര്‍ക്കാര്‍ ദാക്ഷിണ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിയുടെ തീരുമാനത്തെ ചര്‍ച്ചവഴി മറികടക്കാമെന്ന് കരുതേണ്ടെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker