
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയെ സംരക്ഷിക്കുന്നത് സര്‍ക്കാരും സിപിഎമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്ത് ലഹരിയും അക്രമവും ഗുണ്ടായിസവും അതിരൂക്ഷമാണ്. ഇതിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് സതീശന്‍ പ്രതികരിച്ചു.
ലഹരിക്കെതിരായ തങ്ങളുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണ വാഗ്ദാനം ചെയ്തതാണ്. കേരളത്തിലേക്ക് ലഹരി സപ്ലൈ ചെയ്യുന്നവരെ പിടികൂടുന്നില്ല. അവരില്‍ കുറച്ച് പേര്‍ അകത്തുപോയാല്‍ ഇത് നിലയ്ക്കും.
ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം. കേരളത്തിലെ ലഹരിക്കേസുകളില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയകര്‍തൃത്വമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News