KeralaNews

ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. നിയമസഭയെ തെറ്റിധരിപ്പിച്ചുവെന്ന് കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. പി.ടി. തോമസ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

ഇറ്റലിയില്‍ നിന്നു വരുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 26ന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ മാര്‍ച്ച് മൂന്നിനാണ് ഈ സര്‍ക്കുലര്‍ ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത് സഭയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker