BusinessNationalNews

OPPO K10 ലളിതം സുന്ദരം, ഏതിരാളികളെ വെല്ലുന്ന പ്രത്യേകതകളുമായി ഓപ്പോ കെ10

ഇ-കോമേഴ്സ് വിപണി ലക്ഷ്യമാക്കിയുള്ള ഓപ്പോയുടെ ഏറ്റവും പുതിയ ഫോണ്‍ ഓപ്പോ കെ10 അടുത്തിടെയാണ് വിപണിയില്‍ ഇറക്കിയത്. 6GB+128GB വേരിയന്റിന് 14990 രൂപയും 8GB+ 128GB വേരിയന്റിന് 16990 രൂപയും പ്രാരംഭ വിലയിലാണ് ഓപ്പോ കെ10 ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ചുവട് വയ്ക്കുന്നത്. 2022 മാർച്ച് 29 മുതൽ ഫ്ലിപ്പ്കാര്‍ട്ട്, ഓപ്പോ ഓൺലൈൻ സ്‌റ്റോർ, തിരഞ്ഞെടുത്ത റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ഓപ്പോ കെ10 ലഭ്യമാകും.

നല്‍കുന്ന പണത്തിന്റെ യഥാർത്ഥ മൂല്യം നല്‍കുന്ന കരുത്തുറ്റ പ്രത്യേകതകളാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഓപ്പോ ഈ ഫോണില്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേകതകള്‍ അടുത്ത് മനസിലാക്കുന്നതാണ് ഈ ഫോണിന്‍റെ റിവ്യൂ.

ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് കരുത്തില്‍ ക്യാമറകള്‍

ക്യാമറഫോണ്‍ എന്നാണ് ഓപ്പോ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ രംഗത്ത് അത്ഭുതകരമായ പ്രത്യേകതകളാണ് ഇതിനകം ഓപ്പോ അവതരിപ്പിച്ചിട്ടുള്ളത്. ഓപ്പോ കെ10 ലേക്ക് വന്നാല്‍  സെല്‍ഫി ക്യാമറയായി 16MPയും, പിന്നിലെ ക്യാമറ സെറ്റപ്പില്‍ യഥാക്രമം 50MP+2MP+2MP ക്യാമറകളും നല്‍കിയിരിക്കുന്നു. ഐഐ സാങ്കേതിക വിദ്യയുടെ സഹായം ഈ ക്യാമറകളെ പ്രകടനത്തില്‍ വ്യത്യസ്തമാക്കുന്നു.

 

AI ഫോട്ടോ സ്യൂട്ട് എന്ന് വിളിക്കുന്ന പാക്കേജില്‍ എഐ നൈറ്റ് ഫ്ലെയർ പോർട്രെയ്‌റ്റ്, എഐ നാച്ചുറൽ റീടൂച്ചിംഗ്, എഐ പാലറ്റ് എന്നിവ ഒപ്പോ കെ10 ല്‍ ലഭിക്കും. ഇവ ഉപയോഗിച്ച് സാധാരണ വെളിച്ചത്തില്‍ എടുത്ത ഫോട്ടോകളും വീഡിയോകളും അതീവ മനോഹരമായി തന്നെ ലഭിക്കുന്നു. അസാധാരണമായ പോർട്രെയിറ്റ് ഫോട്ടോഗ്രാഫുകൾ നൽകുന്നതിന് സവിശേഷതകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഉദാഹരണത്തിന് എഐ നൈറ്റ് ഫ്ലെയർ പോർട്രെയിറ്റ് ഉപയോഗിക്കുമ്പോൾ, രാത്രി ഫോട്ടോഗ്രാഫിയില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ സാധിച്ചു. ഇത് വഴി ബാക്ക്‌ഗ്രൗണ്ട് ഫ്ലെയർ-അപ്പിൽ ചെറിയ പ്രകാശവെട്ടം പോലും ദൃശ്യമാകും. എഐ നാച്ചുറൽ റീടൂച്ചിംഗ് ഫോട്ടോഗ്രാഫുകൾക്ക് സ്വഭാവികമായ ബ്യൂട്ടിഫിക്കേഷന്‍ ഇഫക്ടുകള്‍ ഫോട്ടോഗ്രാഫിന് നല്‍കുന്നു. മാത്രമല്ല, ഈ ഫീച്ചർ ഫ്രണ്ട്, റിയർ ക്യാമറകളിൽ ഒരേ പോലെ ലഭ്യമാണ്, ഇത് ആദ്യമായാണ് ഇത്രയും ബജറ്റിലുള്ള ഒരു ഫോണില് ഇത്തരം ഒരു ഫീച്ചര്‍ ലഭിക്കുന്നത്. 

എഐ പാലറ്റ് ഫീച്ചർ ഉപയോഗിച്ച് ഒരു ഫോട്ടോ തിരഞ്ഞെടുക്കാനും അതിന്റെ നിറം/തെളിച്ചം പാരാമീറ്ററുകൾ മറ്റൊരു ഫോട്ടോയിൽ പ്രയോഗിക്കാനും ഒപ്പോ കെ10 ല്‍  ഉപയോക്താക്കള്‍ സാധിക്കും. ഇത് ശക്തമായ ഒരു എഐ ടൂള്‍ ആണ്, ഇത് ഒരു പ്രിമീയം പോർട്രെയ്റ്റ് അനുഭവം തന്നെ ഉപയോക്താവിന് നല്‍കും.

എഐ സാങ്കേതിക വിദ്യ തുണയാകുന്ന 16 എംപി മുൻ ക്യാമറ കെ10ന് വ്യത്യസ്തമായ ഒരു സെൽഫി അനുഭവം നല്‍കുന്നുണ്ട്. പകൽ സമയത്ത് എടുത്ത സെൽഫികളില്‍ ഇത് വ്യക്തമാണ്. 360 ഡിഗ്രി ഫിൽ ലൈറ്റിനൊപ്പം കുറഞ്ഞ വെളിച്ചത്തിലും ബാക്ക്‌ലൈറ്റ് സാഹചര്യങ്ങളിലും സെൽഫികൾ എടുക്കുമ്പോള്‍ പോലും അത് തീര്‍ത്തും മനോഹരമാണ്. എച്ച്‌ഡിആർ പോർട്രെയ്‌റ്റ് ഫീച്ചർ ഉപയോഗിച്ച്, ബാക്ക്‌ലിറ്റ് ഉള്ള സമയത്ത് പോലും പോർട്രെയിറ്റ് സെൽഫികൾ കൂടുതൽ തെളിച്ചമുള്ളതാകും. ഇതിനായി നൂതന എച്ച്‌ഡിആറും പശ്ചാത്തല ബൊക്കെയും സഹായകരമാകുന്നു. 

50 എംപി പ്രധാന പിൻ ക്യാമറ 5x ഡിജിറ്റൽ സൂം പിന്തുണയോടെയാണ് എത്തുന്നത്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും എടുത്ത ചിത്രങ്ങളില്‍ ഒരു മാജിക്ക് ലഭിക്കും ഇതിലൂടെ. നൈറ്റ്‌സ്‌കേപ്പ് മോഡും നൈറ്റ് ഫിൽട്ടറുകളും ഉപയോഗിച്ച് രാത്രി ഷോട്ടുകളില്‍ ഒരു വിശദാംശവും ചോരാതെ പകര്‍ത്താന്‍ ഈ ക്യാമറയ്ക്ക് സാധിക്കുന്നു. ഇന്‍സ്റ്റ പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് വേണ്ടി പലതരം സ്റ്റൈലിഷ് ഫിൽട്ടറുകൾ ഉപയോഗിച്ച് ചിത്രം എടുക്കാന്‍ സാധിക്കുന്നുണ്ട്. 

ഫ്രണ്ട്, റിയർ ക്യാമറകൾക്കായി എഐ ബ്യൂട്ടിഫിക്കേഷനെ പിന്തുണയ്ക്കുന്നുണ്ട് ഓപ്പോ കെ10 ല്‍. ഒപ്പം തന്നെ ഉപയോക്താക്കൾക്ക് ബ്യൂട്ടിഫിക്കേഷൻ ലെവൽ ക്രമീകരിക്കുന്നതിന് സ്ലൈഡർ ഉപയോഗിക്കാം അല്ലെങ്കിൽ ലൈറ്റിംഗും സ്കിൻ ടോണും അടിസ്ഥാനമാക്കി ക്യാമറയെ സ്വയമേവ ബ്യൂട്ടിഫിക്കേഷൻ ഇഫക്റ്റുകൾ ക്രമീകരിക്കാൻ സാധിക്കുന്ന സവിശേഷതയും ഈ ഫോണിലുണ്ട്.

2എംപി ബൊക്കെ ക്യാമറ ഉപയോഗിച്ചുള്ള മികച്ച ബൊക്കെ അനുഭവവും ഈ ഉപകരണം നൽകി. എഐ ബ്യൂട്ടിഫിക്കേഷനുമായും മറ്റ് രാത്രി ഫിൽട്ടറുകളുമായും ചേർന്ന് ഈ സവിശേഷത ഉപയോഗിക്കാൻ റിവ്യൂവില്‍ സാധിച്ചു. നിങ്ങൾക്ക് വര്‍ണ്ണശഭളമായ ചിത്രങ്ങളാണ് വേണ്ടതെങ്കില്‍, ഫോട്ടോകളുടെ കളര്‍ സാച്ചുറേഷനും തെളിച്ചവും വർദ്ധിപ്പിക്കുന്ന ഡാസില്‍( Dazzle) മോഡ് നിങ്ങൾക്ക് ഓണാക്കാം, അത് അവയെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു.

റാം എക്സ്പാന്‍ഷന്‍ സാങ്കേതികവിദ്യയുള്ള ഡൈനാമിക് മെമ്മറിയാണ് ഓപ്പോ കെ10 ശ്രദ്ധേയമായ സവിശേഷത. ഈ വിലനിലവാരത്തിലുള്ള ഫോണില്‍ ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സവിശേഷത. ഇത് കെ10ന്‍റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. റാം വിപുലീകരണം ഉപയോഗിച്ച് ഉപകരണം 5 ജിബി അധിക റാം ലഭ്യമാക്കുന്നതിനാൽ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന പ്രശ്നം ഉണ്ടാകില്ല, മാത്രമല്ല ആപ്പുകളുടെ ഉപയോഗം വളരെ സുഗമമായി നടക്കുന്നതിന് സഹായിക്കുന്നു. മൈക്രോ എസ്ഡി കാർഡിലേക്ക് ഒറ്റ ടാപ്പിൽ നിങ്ങളുടെ ഡാറ്റ മൈഗ്രേറ്റ് ചെയ്യാൻ അനുവദിക്കുന്ന റോം വിപുലീകരണ സാങ്കേതികവിദ്യയും ഒപ്പോ കെ10 ല്‍ ലഭിക്കുന്നു. എസ്ഡി കാർഡ് അനുഭവം മെച്ചപ്പെടുത്തുന്നതിനാൽ ഈ സവിശേഷത ഉപകാരം ചെയ്യും. അതിനു മുകളിൽ, 1ടിബി വരെ അധിക സ്റ്റോറേജ് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണില്‍ സാധ്യമാണ്.

വലിയ മെമ്മറിയും സ്‌റ്റോറേജ് സ്‌പെയ്‌സും കൂടിയ നേരം കെ10 ഉപയോഗിച്ചാലും പ്രകടനത്തില്‍ സ്ഥിരത നല്‍കുന്നുണ്ട്. ഏറെ നേരം മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടും ലാഗ് ഉണ്ടായില്ല. കൂടിയ മെമ്മറി പഴയവ ഡിലീറ്റ് ചെയ്യാതെ തന്നെ പുതിയ ഫോട്ടോകളും വീഡിയോകളും സംഭരിക്കാൻ സഹായിക്കുന്നു. 

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറിലാണ് ഓപ്പോ കെ10 പ്രവര്‍ത്തിക്കുന്നത്. മികച്ച ദൈനംദിന പ്രകടനത്തിനും കുറഞ്ഞ ബാറ്ററി ഉപയോഗത്തിനും ഈ പ്രോസസർ കേമനാണ്. 2.4 GHz ക്ലോക്ക് സ്പീഡുള്ള 6എന്‍എം ചിപ്‌സെറ്റ് കാര്യക്ഷമമായ പവർ മാനേജ്‌മെന്റ്, മികച്ച വേഗത, വേഗതയേറിയ പ്രകടനം എന്നിവ ലഭ്യമാക്കുന്നു. അതിനാല്‍ തന്നെ കെ10 സ്മാർട്ട്‌ഫോണിലെ ഞങ്ങളുടെ ഗെയിമിംഗ് അനുഭവം വളരെയധികം മെച്ചപ്പെട്ടതായി അനുഭവപ്പെടുന്നു. മൾട്ടി-ക്യാമറ അനുഭവങ്ങൾക്കും ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും സംഭരിക്കുന്നതിനും ചിപ്‌സെറ്റ് ട്രിപ്പിൾ ഐഎസ്പി-യെ പിന്തുണയ്ക്കുന്നുണ്ട്. ഇത് മികച്ചൊരു അനുഭവമാണ്. 

ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് വന്നാല്‍ കളർ ഒഎസ് 11.1-ലാണ് കെ10 പ്രവര്‍ത്തിക്കുന്നത്. വളരെ ഉപകാരപ്രദമായ ഒരു യുഐ അനുഭവം ഇത് നല്‍കുന്നു. സിസ്റ്റം ബൂസ്റ്റർ, ആന്റി പീപ്പിംഗ് അറിയിപ്പുകൾ, ഫ്ലെക്‌സ് ഡ്രോപ്പ് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ഉപയോക്തൃ-സൗഹൃദ സവിശേഷതകൾ ഇത് നല്‍കുന്നുണ്ട് ഒപ്‌റ്റിമൈസ് ചെയ്‌ത സോഫ്‌റ്റ്‌വെയറും ശക്തമായ ഹര്‍ഡ്വെയര്‍‍ സംയോജനം വ്യത്യസ്തമായ ഒരു അനുഭവം തന്നെ നല്‍കുന്നു. 

33 വാട്സ് സൂപ്പര്‍വോക്ക് (SUPERVOOC)  ലൈറ്റിംഗ് ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000എംഎഎച്ച് ബാറ്റിയാണ് ഓപ്പോ കെ10ന് ഉള്ളത്. ഇതിലൂടെ തന്നെ ഒരിക്കലും നിങ്ങളെ ചാര്‍ജില്ലാത്ത അവസ്ഥയില്‍ ഈ ഫോണ്‍ എത്തിക്കില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം സ്വൈപ്പിംഗ്, ബ്രൗസിംഗ് ആപ്പുകൾ, വിപുലമായ ഗെയിമിംഗ് സെഷനുകൾ, ക്യാമറ ഉപയോഗം എല്ലാം നടത്തിയാലും ഒരു ദിവസത്തെ ബാറ്ററി ലൈഫ് ഇത് വാഗ്ദാനം ചെയ്യുന്നു. 33 വാട്സ് സൂപ്പര്‍വോക്ക് ചാർജിംഗ് വഴി അതിവേഗം ചാര്‍ജിംഗ് നടക്കുന്നു, വെറും 5 മിനിറ്റ് ചാർജ്ജിംഗ് കൊണ്ട് ഞങ്ങൾക്ക് 3 മണിക്കൂർ 38 മിനിറ്റിലധികം കോള്‍ ടൈം ലഭിക്കും. ഓപ്പോ കെ10 ടൈപ്പ് സി ചാർജിംഗിനെ പിന്തുണയ്‌ക്കുന്നതാണ്.

മിക്ക സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളും ഫോണ്‍ ചാര്‍ജിന് ഇടാറ് ഉറങ്ങുന്ന സമയത്താണ്. ഇത് അമിതമായ ചാര്‍ജിംഗിനും ഫോണ്‍ വേഗം കേടാവാനും ഇടയാക്കും. എന്നാല്‍ കെ10 സ്ലീപ്പിംഗ് പാറ്റേൺ പഠിക്കുകയും ബാറ്ററി 80% ചാർജിൽ എത്തുമ്പോൾ ചാർജ് ചെയ്യുന്നത് നിർത്തുകയും ചെയ്യുന്ന എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ രാത്രി ചാര്‍ജിംഗ് ഒരു പ്രശ്നമല്ലാതാകുന്നു. അതിനാല്‍ തന്നെ നിങ്ങൾ ഉണരുന്നതിന് ഒരു മണിക്കൂർ മുമ്പ് ചാർജിംഗ് പുനരാരംഭിക്കും. ഇപ്പോൾ, ഈ ഒപ്റ്റിമൈസ് ചെയ്ത ഓവർനൈറ്റ് ചാർജിംഗ് ഉപകാരപ്രദവും ഒരേ സമയം അപകടം ഒഴിവാക്കുന്നതുമാണ്. 

6.59 ഇഞ്ച് എഫ്‌എച്ച്‌ഡി+ കളർ-റിച്ച് ഡിസ്‌പ്ലേയാണ് കെ10ന് ഉള്ളത്. സിംഗിൾ പഞ്ച്-ഹോൾ ഡിസ്‌പ്ലേയായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. മികച്ചൊരു ദൃശ്യാനുഭവം തന്നെ ഡിസൈനിലും കളറിലും ഈ ഡിസ്പ്ലേ നല്‍കുന്നു. 90Hz റീഫ്രഷ് റൈറ്റാണ് ഈ സ്ക്രീന് ഉള്ളത്. അതിനാല്‍ തന്നെ അതിവേഗ പ്രവര്‍ത്തനം സാധ്യമാകുന്നു. ഈ സെഗ്മെന്‍റില്‍പെടുന്ന മറ്റേത് ഫോണിനേക്കാള്‍ മനോഹരമായ ടെച്ചിംഗ് അനുഭവം ഈ സ്ക്രീന്‍ നല്‍കുന്നു. സ്‌ക്രീൻ-ടു-ബോഡി അനുപാതം 90.8%  ശതമാനമായ സ്ക്രീന്‍റെ റെസല്യൂഷന്‍ 1080×2412 പിക്സലാണ്. അതിനാല്‍ തന്നെ സിനിമ വീഡിയോ കാഴ്ചകളില്‍ ഗംഭീര അനുഭവം ഈ സ്ക്രീന്‍ നല്‍കുന്നു. 

ഓപ്പോ അവതരിപ്പിച്ച പുതിയ സാങ്കേതിക വിദ്യ പ്രകാരം അഡാപ്റ്റീവ് റീഫ്രഷ് റൈറ്റിലേക്ക് മാറാന്‍ കെ10 ന്‍റെ എല്‍സിഡി സ്ക്രീനിന് സാധിക്കും. ഇതുവഴി നിങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി യാന്ത്രികമായി തന്നെ ഫോണ്‍ നിങ്ങളുടെ സ്ക്രീന്‍റെ റീഫ്രഷ് റൈറ്റ് നിര്‍ണ്ണയിക്കും. അതുവഴി നിങ്ങൾ ആഗ്രഹിക്കുന്ന തരത്തില്‍ സ്ക്രീനിന്‍ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ റീഫ്രഷ് നിരക്ക് നിങ്ങളുടെ സൌകര്യപ്രകാരം ക്രമീകരിക്കുന്നത് കെ10-ന്‍റെ ബാറ്ററി ലൈഫ് നല്ല രീതിയില്‍ നിലനിര്‍ത്താനും ഉപകാരപ്രദമാണ്. എഐ ഐ കംഫർട്ട് സംവിധാനം ഈ സ്ക്രീനിലുണ്ട്. അതുവഴി ഉപയോക്താവ് എപ്പോഴും സ്ക്രീനില്‍ സമയം ചിലവഴിക്കുന്നതിനാല്‍ ഉപയോക്താവിന്‍റെ നേതൃസംരക്ഷണത്തിനായി എഐ ഉപയോഗിച്ച് മികച്ച കാഴ്ചാനുഭവം നൽകുന്നതിന് സ്ക്രീന്‍ ബ്രൈറ്റ്നസ് ക്രമീകരിക്കാനും കഴിയും.

പ്രീമിയം ഫോണ്‍ രീതിയിലുള്ള ഗ്ലോ ഡിസൈനും, ബില്‍ഡ് ക്വാളിറ്റിയും കെ10 ലും ഒപ്പോ വാഗ്ദാനം ചെയ്യുന്നു. ഗ്ലോ ഡിസൈന്‍ ഓപ്പോയുടെ സ്വന്തം സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യ പിൻ പാനലിനെ തിളങ്ങാന്‍ അനുവദിക്കുക മാത്രമല്ല  ചെയ്യുക, നിങ്ങളുടെ ഫോണ്‍ ഒരു സദസില്‍ തീര്‍ത്തും വേറിട്ടുനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ശരിക്കും ഇതിന്‍റെ ഡിസൈന്‍ റിവ്യൂചെയ്യുന്ന സമയത്ത് പലരെയും ഇതിലേക്ക് ആകര്‍ഷിച്ചു. ഇത്രയും ചെറിയ വിലയില്‍ മികച്ച ഡിസൈന്‍ എന്നത് തീര്‍ത്തും അവര്‍ക്ക് അത്ഭുതപ്പെടുത്തുന്ന വസ്തുതയായിരുന്നു.

അതേ സമയം കെ10 ബില്‍ഡ് ക്വാളിറ്റി പരിശോധിക്കാന്‍ വിവിധ ഡ്രോപ്പ് ടെസ്റ്റുകള്‍ ഓപ്പോ നടത്തി.   IP5X, IPX4 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് ഉള്ളതിനാൽ, ഫോൺ മികച്ച പ്രതിരോധം പൊടിക്കും വെളളത്തിനും എതിരെ നടത്തും. വെറും 189 ഗ്രാം ഭാരമാണ് ഈ ഫോണിനുള്ളത് കൈയിൽ പിടിക്കാൻ തീര്‍ത്തും സൗകര്യപ്രദമാണ്, മാത്രമല്ല നമ്മുടെ പോക്കറ്റുകളിലേക്ക് എളുപ്പത്തിൽ സ്ലൈഡ് ചെയ്യാനും സാധിക്കും.  ഉപകരണത്തിന്റെ മൊത്തത്തിലുള്ള ലുക്ക് വളരെ പ്രീമിയം ആണ് കൂടാതെ മികച്ച ഇൻ-ഹാൻഡ് ഫീൽ, മികച്ച ബില്‍ഡ് ക്വാളിറ്റി എന്നിവ നൽകുന്നു.

വിശ്വസിക്കാന്‍ കഴിയുന്ന, ഉപയോഗിക്കുമ്പോള്‍ ആത്മവിശ്വാസത്തിന്‍റെ പുഞ്ചിരി വിടര്‍ത്തുന്ന ഉപകരണമാണ്  എന്ന് പറയാം. ക്യാമറ, ഡിസ്‌പ്ലേ, ഡിസൈൻ, പെർഫോമൻസ് എന്നിവയെല്ലാം വളരെ നന്നായി ഇളങ്ങുന്നു ഈ സ്മാര്‍ട്ട് ഫോണില്‍. ഈ ഫോണിന് മുടക്കുന്ന പണത്തിന് ഒത്ത ശേഷി ഫോണിനുണ്ടെന്ന് തീര്‍ത്ത് പറയാം. ഈ വിലനിലവാരത്തിൽ ഡൈനാമിക് മെമ്മറി സഹിതമുള്ള റാം വിപുലീകരണ സാങ്കേതികവിദ്യ ഒപ്പോ മാത്രമാണ് ഈ കെ10 ലൂടെ നല്‍കുന്നത്. ഈ വിഭാഗത്തിലെ ഫോണുകള്‍ക്കിടയില്‍ ഒരു ‘മാസ്റ്റര്‍ സ്ട്രോക്ക്’ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കണം. ചെറിയ പണത്തിന് പരാമവധി സവിശേഷതയുള്ള സ്മാര്‍ട്ട്ഫോണ്‍ തേടുന്നെങ്കില്‍ മികച്ച ഓപ്ഷനാണ് ഓപ്പോ കെ10

ഓപ്പോ കെ10 വാങ്ങാൻ ഉപഭോക്താക്കൾക്ക് 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എസ്ബിഐ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്കും EMI ഇടപാടുകൾക്കും 2000 രൂപയുടെ ഫ്ലാറ്റ് കിഴിവ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾ എന്നിവയിലൂടെയുള്ള ഇടപാടുകൾക്ക് 1000 രൂപയും ലഭിക്കും. ക്രെഡിറ്റ് കാർഡ് ഇഎംഐ സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ 1 വർഷത്തെ സൌജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. കൂടാതെ Flipkart Quick വഴി പിൻ കോഡുകൾ തിരഞ്ഞെടുക്കുന്നതിന് വെറും 90 മിനിറ്റിനുള്ളിൽ ഈ ഫോണ്‍ ഡെലിവർ ചെയ്യുന്നതാണ്.

കെ10നൊപ്പം തന്നെ മികച്ച ഓഡിയോ അനുഭവം നല്‍കുന്ന എൻകോ എയർ2 ട്രൂ വയർലെസ് ഇയർബഡുകളും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. എഐ ഇൻ-കോൾ നോയ്‌സ് റദ്ദാക്കലിനൊപ്പം, 13.4 എംഎം കോമ്പോസിറ്റ് ടൈറ്റനൈസ്ഡ് ഡയഫ്രം ഡ്രൈവർ ഉപയോഗിച്ചിരിക്കുന്ന ഈ ഇയർബഡുകൾ ഒരു മികച്ച ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നു. 

ഓരോ ഇയർബഡും 3.5 ഗ്രാം മാത്രം ഭാരമുള്ളകാണ്, എർഗണോമിക് ആയാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിശയകരമായ അർദ്ധസുതാര്യമായ ജെല്ലി കെയ്‌സ് ലിഡിൽ ഇവ ലഭിക്കും, കൂടാതെ വെള്ള, നീല എന്നീ രണ്ട് ഡാഷിംഗ് നിറങ്ങളിൽ ലഭ്യമാണ്. നിങ്ങളുടെ ഉപയോഗത്തെ ആശ്രയിച്ച് നിങ്ങൾക്ക് 24 മണിക്കൂർ വരെ ബാറ്ററി ടൈം ലഭിക്കുന്നു. 

വ്യതിരിക്തമായ ടച്ച്-നിയന്ത്രണവും TÜV റെയിൻലാൻഡ് ഉയർന്ന പ്രകടനവും കുറഞ്ഞ ലേറ്റൻസി സർട്ടിഫിക്കേഷനും ഉള്ളതിനാൽ, ഇത് സൂക്ഷിക്കാനുള്ളതാണ്. 2499 രൂപ വിലയുള്ള എൻകോ എയർ2 ട്രൂ വയർലെസ് ഇയർബഡുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഓപ്പോ ഓൺലൈൻ സ്റ്റോറിൽ നിന്നും 2022 മാർച്ച് 29 മുതൽ വാങ്ങാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button