കൊച്ചി: സംസ്ഥാനത്ത് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നു പോലീസ്. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മൊൈബഫോണ്‍ ഉപേയാഗിക്കുന്നതിടെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പിടിച്ചെടുത്ത മിക്ക ഫോണുകളിലും ലാപ്ടോപ്പുകളിലും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവ ഫോറന്‍സിക് പരിശോധന നടത്തുമെന്നു പോലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ കണ്ട ശേഷം തെളിവു നശിപ്പിക്കാന്‍ ഡിലീറ്റ് ചെയ്തിരിക്കാമെന്നാണു നിഗമനം. സൈബര്‍ സെല്ലും സൈബര്‍ ഡോമും ആഴ്ചകള്‍ നിരീക്ഷിച്ച ശേഷമാണു പരിശോധന നടത്തിയത്.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വിഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. 18 വയസ്സില്‍ താഴെയുള്ളവരുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും 10 ലക്ഷം രൂപ പിഴയും 5 വര്‍ഷം തടവു ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്.
ഞായര്‍ രാവിലെ മുതല്‍ അര്‍ധരാത്രി വരെ നടത്തിയ ഓപറേഷന്‍ പി ഹണ്ടിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇവ പൂര്‍ണമായി മായ്ച്ചു കളയുന്നതും 3 ദിവസത്തിലൊരിക്കല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടതായും പോലീസ് അറിയിച്ചു. റൂറല്‍ എസ്പി കെ. കാര്‍ത്തിക്, സിറ്റി ഡിസിപി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച നടന്ന പരിശോധന.