കോട്ടയം: കുട്ടികളുടെ അശ്ലീലവീഡിയോകള്‍ നിര്‍മ്മിയ്ക്കുകയും പ്രചരിപ്പിയ്ക്കുന്നവരെയും കണ്ടെത്താനായി സംസ്ഥാനത്ത് വ്യാപകമായ പരിശോധനയാണ് നടന്നു വരുന്നത്.കേസില്‍ പെടുന്ന പലരും തങ്ങള്‍ നിയമവിരുദ്ധപ്രവര്‍ത്തിയാണ് നടത്തിയതെന്ന് വീട്ടില്‍ പോലീസ് എത്തുമ്പോള്‍മാത്രമാണ് അറിയുന്നത്.
കോട്ടയം നഗരത്തിലെ ഒരു വീട്ടീലും ഇത്തരത്തില്‍ പോലീസ് എത്തി. താമസക്കാരാവട്ടെ അധ്യാപികയായ വീട്ടമ്മയും രണ്ടു പെണ്‍മക്കളും.കോട്ടയത്തെ വീട്ടിലെ ഐ.പി അഡ്രസില്‍ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതായാണ് ഇന്റര്‍പോള്‍ പോലീസിന് വിവരം കൈമാറിയത്.പോലീസ് ഉടന്‍ വീട്ടിലെത്തി.താമസക്കാരായുള്ളത് അധ്യാപികയും പെണ്‍മക്കളും.ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളില്‍ മാറ്റമില്ല.തുടര്‍ന്ന് വിശദമായ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ ഇടയ്ക്കിടെയെത്തുന്ന മരുമക്കളേക്കുറിച്ച് വിവരം ലഭിച്ചത്.ഇവരില്‍ ആരോ ഒരാള്‍ വീട്ടിലെ വൈഫൈ ഉപയോഗിച്ച് തെരഞ്ഞതാവട്ടെ കുട്ടികളുടെ അശ്ലീല വീഡിയോയും.ഇന്റര്‍ നെറ്റ് കണക്ഷന്‍ ടീച്ചറുട പേരിലായതിനാല്‍ ടീച്ചര്‍ക്കെതിരെ കേസെടുക്കാതെ നിര്‍വ്വാഹമില്ലാതായി.
അമേരിക്കയില്‍ ജോലിക്കാരായ ദമ്പതികള്‍ക്കും ഓപ്പറേഷന്‍ പി ഹണ്ട് വന്‍ പണിയാണ് നല്‍കിയത്.അടുത്തിടെ വിവാഹിതരായ ദമ്പദികള്‍ മധുവിധുകാലം ആഘോഷമാക്കാനാണ് അശ്ലീല വെബ്‌സൈറ്റുകളില്‍ കയറിയത്. യാദൃശ്ചികമായി തെരച്ചില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രദര്‍ശിപ്പിയ്ക്കുന്ന സൈറ്റിലേക്ക് മാറി.ഇന്റര്‍പോള്‍ നിര്‍ദ്ദേശപ്രകാരം ഐ.പി വിലാസം തേടി പോലീസെത്തിയപ്പോള്‍ കേസില്‍ പ്രതിയുമായി അമേരിക്കയിലേക്കുള്ള മടക്കയാത്രയും മുടങ്ങി.
മകന്റെ കൂട്ടുകാര്‍ ഒരുക്കിയ കെണിയിലാണ് ഒരു പിതാവ് വീണ്ുപോയത്. വീട്ടിലെത്തുന്ന മകന്റെ കൂട്ടുകാര്‍ക്ക് വൈഫൈ പാസ് വേര്‍ഡ് നല്‍കിയിരുന്നു.കൂട്ടികാരിലൊരാള്‍ വീട്ടിലെത്തി സേര്‍ച്ച് ചെയ്തത് കുട്ടികളുടെ നഗ്നരംഗങ്ങള്‍ ഇങ്ങനെ മകന്റെ കൂട്ടുകാര്‍ നല്ലവരായതിനാല്‍ പാവപ്പെട്ട പിതാവും കേസില്‍ പ്രതി.
ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായ 12 പേരെയാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്.നൂറിലധികം ആളുകള്‍ ഇന്റര്‍പോളിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലുമാണ്.വാട്‌സ ആപ്പ്,ഫേസ് ബുക്ക്,ടെലിഗ്രാം ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് അഞ്ചുവര്‍ഷം വരെ തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.