കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജോസ് വിഭാഗം ധാരണ പാലിക്കണമെന്ന് മാത്രമാണ് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിനും ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. ഇതേക്കുറിച്ച് മുല്ലപ്പള്ളി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News