27.8 C
Kottayam
Tuesday, May 21, 2024

18 ജിബി റാമുമായി വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ എത്തി; മണിക്കൂറുകളോളം ഉപയോഗിച്ചാലും നോ പ്രോബ്ലം

Must read

മുംബൈ:വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 8 മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്നാണ് വണ്‍പ്ലസ് അറിയിച്ചിരിക്കുന്നത്.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍ ഓഫര്‍ സെയില്‍ നടക്കുമ്ബോള്‍ ഇതേ ഇവന്റില്‍ തന്നെ ഫോണ്‍ വാങ്ങാൻ സാധിക്കുന്നതാണ്.

ആമസോണിന്റെ പ്രൈം ഉപഭോക്താക്കള്‍ക്ക് ആവിശ്യമെങ്കില്‍ ഒക്ടോബര്‍ 7ന് തന്നെ ഫോണ്‍ സ്വന്തമാക്കാവുന്നതാണ്. 45,999 രൂപയാണ് ഇന്ത്യയില്‍ വണ്‍പ്ലസ് 11ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ സ്വന്തമാക്കാൻ മുടക്കേണ്ടി വരുക.

18GB റാമും 512GB ഇന്റേണല്‍ സ്‌റ്റോറേജുമായിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക. ഇത്രയും അധികം റാം ഉള്ളതിനാല്‍ തന്നെ കുഴപ്പം ഒന്നുമില്ലാതെ ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ദീര്‍ഘനേരം ഉപയോഗിക്കുമ്ബോള്‍ ഫോണ്‍ ചൂടാകാതെ ഇരിക്കാൻ പ്രത്യേകം കൂളിംഗ് സിസ്റ്റവും വണ്‍പ്ലസ് തയ്യാറാക്കിയിട്ടുണ്ട്.

ഒരേ സമയം തന്നെ ഫോണില്‍ മള്‍ട്ടി ടാസ്ക് ആയിട്ടുള്ള കാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാൻ സാധിക്കും ഹാങ് ആങ്ങുകയോ മറ്റ് പ്രതികരണമോ ഒന്നും ഉണ്ടാകില്ലെന്ന് കമ്ബനി പറയുന്നു. ഗെയിമര്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫോണായിരിക്കും വണ്‍പ്ലസ് 11ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ എന്നും കമ്ബനി പറയുന്നു. 150W SUPERVOOC എൻഡ്യൂറൻസ് എഡിഷൻ വയര്‍ഡ് ചാര്‍ജിംഗ് ഫീച്ചര്‍ ചെയ്യുന്ന 5000 mAh ബാറ്ററിയും ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്.

ബാറ്ററി 0 ശതമാനത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ആകാനായി വെറും 19 മിനുറ്റ് മാത്രം മതിയാകും എന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്. ഒരു ദിവസം വരെ ഇവയ്ക്ക് ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഇവര്‍ പറയുന്നു. 6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്ബനി പുതിയ ഫോണിനായി ഒരുക്കിയിരിക്കുന്നത്. 2772×1240 പിക്സല്‍ റെസല്യൂഷനും 40Hz മുതല്‍ മികച്ച 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്.

Octa-Core Snapdragon 8+ Gen 1 ആണ് ഫോണിന്റെ പ്രൊസസര്‍. ആൻഡ്രോയിഡ് 13 ഓക്‌സിജൻ ഒഎസ് 13-ല്‍ ആണ് വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് എഡിഷൻ പ്രവര്‍ത്തിക്കുന്നത്. ക്യാമറ വിശേഷങ്ങള്‍ പരിശോധിക്കുമ്ബോള്‍ 50 എംപിയാണ് റിയര്‍ ക്യാമറ. 120° ഫീല്‍ഡ് വ്യൂ ഉള്ള 8 എംപി അള്‍ട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയും ഫോണില്‍ ഇടം പിടിച്ചിട്ടുണ്ട്.

സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് വണ്‍പ്ലസ് ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്. ആമസോണിന് പുറമെ വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് വാങ്ങാൻ സാധിക്കുന്നതാണ്. ആദ്യ ദിനം ഫോണ്‍ സ്വന്തമാക്കുമ്ബോള്‍ 1000 രൂപ തല്‍ക്ഷണ ബാങ്ക് കിഴിവ് നേടാൻ സാധിക്കുന്നതാണ്.

ഇതിന് പുറമെ പുതിയ ഫോണിനനൊപ്പം വണ്‍പ്ലസ് ബഡ്സ് എസഡ് 2 എന്ന ഇയര്‍ബഡും സൗജന്യമായി ലഭിക്കുന്നതാണ്. നിങ്ങള്‍ നിലവില്‍ വണ്‍പ്ലസിന്റെ ഉപഭോക്താവ് ആണെങ്കില്‍ വണ്‍പ്ലസ് 11 ആര്‍ 5ജി സോളാര്‍ റെഡ് വാങ്ങിക്കുമ്ബോള്‍ നിങ്ങള്‍ക്ക് 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ വണ്‍പ്ലസ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ കൈമാറ്റം ചെയ്യുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് 3000 രൂപയുടെ അധിക ബോണസ് ഓഫറും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ വര്‍ഷം ആദ്യം വണ്‍ പ്ലസ് അവതരിപ്പിച്ച വണ്‍പ്ലസ് 11 ആറിന്റെ പുതിയ എഡിഷൻ എന്ന നിലയ്ക്കാണ് കമ്ബനി പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണം ആയിരുന്നു വണ്‍പ്ലസ് 11 ആറിന് ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് ലഭിച്ചത്. ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും 16ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയും ആയിരുന്നു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week