InternationalNews
അമേരിക്കയില്‍ പോലീസ് വെടിവെപ്പിൽ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു: വീണ്ടും പ്രതിഷേധം
അറ്റ്‌ലാന്റ: അമേരിക്കയില്‍ പോലീസ് അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ കൂടി കൊല്ലപ്പെട്ടു. റെയ്ഷാര്‍ഡ് ബ്രൂക്ക്‌സ് എന്ന 27കാരനാണ് വെള്ളിയാഴ്ച പോലീസിന്റെ വെടിയേറ്റു മരിച്ചത്.
അറ്റ്‌ലാന്റയിലെ ഒരു റസ്‌റ്റോറന്റിന്റെ മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് റെയ്ഷാര്‍ഡ് ഉറങ്ങിയതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസെത്തുകയും തര്‍ക്കത്തെ തുടര്‍ന്ന് പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റെയ്ഷാര്‍ഡിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്നാണ് വിശദീകരണം.
അറ്റ്‌ലാന്റ പോലീസ് ചീഫ് എറിക്ക ഷീല്‍ഡ്‌സ് എന്ന വനിതാ ഉദ്യോഗസ്ഥയാണ് ഇയാള്‍ക്കു നേരെ മൂന്നു തവണ വെടിയുതിര്‍ത്തത്. ബ്രൂക്‌സിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News