കാസര്‍കോട്: ചികിത്സ വൈകിയതിനെ തുടര്‍ന്ന് കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി അബ്ബാസ് ഹാജിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രമധ്യേയാണ് മരണം.
ഉപ്പളയില്‍നിന്ന് വളരെ കുറഞ്ഞദൂരമാണ് മംഗളൂരുവിലേക്കുള്ളത്. എന്നാല്‍, ഒരുപാട് നിബന്ധനകള്‍ കഴിഞ്ഞുവേണം കര്‍ണാടക അതിര്‍ത്തി കടക്കാന്‍. കൂടാതെ മംഗളൂരുവില്‍ എത്തിയാല്‍ പോലും ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്. കൊവിഡ് ബാധിതനല്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് ചികിത്സ നല്‍കുന്നത്. ഇതിനായി മൂന്ന് ദിവസം കാത്തിരിക്കണം.
തലപ്പാടിയിലെ അതിര്‍ത്തി തുറന്നശേഷം ആകെ നാലുപേര്‍ മാത്രമാണ് ഇതുവരെ മംഗളൂരുവിലേക്ക് ചികിത്സക്ക് പോയത്. അതിനാല്‍ തന്നെ ഇപ്പോള്‍ പലരും പരിയാരം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. അതിര്‍ത്തി അടച്ചസമയത്ത് പത്തിലേറെ പേരാണ് കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ മരിച്ചത്.