മസ്ക്കറ്റ്:കാെവിഡ് വൈറസ് ബാധിതനായി ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി കുറ്റിക്കാട്ടു പറമ്പിൽ മനോജ് മോഹനൻ ആണ് മരിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സുൽത്താനേറ്റിൽ വൈറസ് ബാധയെത്തുടർന്ന് മരണപ്പെടുന്ന 23 മത്തെ മലയാളിയാണ് ഇദ്ദേഹം. സോഹാറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും, മകളും ഉൾപ്പെടെയുള്ള കുടുംബം ഓമനിലുണ്ട്. മൃതദേഹം സൊഹാറിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.