തിരുവനന്തപുരം: തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തിലാണ് സംഭവം.
മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫിസര്‍ പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ശതമാനം 60 കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63.13 ശതമാനമാണ്. തിരുവനന്തപുരം- 59. 74%, കൊല്ലം- 63.95%, പത്തനംതിട്ട- 62. 51%, ആലപ്പുഴ- 66.87%, ഇടുക്കി- 65.12% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗാണ് ഉച്ചയോടു കൂടി രേഖപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News