KeralaNews

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല; നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ആജീവനാന്ത കാലം മണ്ഡലം മാറില്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടി തലസ്ഥാനത്ത് ഇറങ്ങിയാല്‍ തെക്കന്‍ കേരളത്തില്‍ വന്‍ നേട്ടം ഉണ്ടാക്കാനാകുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ഉമ്മന്‍ചാണ്ടി നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പകരം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ഇറങ്ങട്ടെയെന്നുമാണ് അഭിപ്രായം. എന്നാല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button