ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 200 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ 77 രോഗികള്‍ സുഖംപ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ ബാധിതരുള്ളത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് പുതിയ വൈറസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 54 പേര്‍ക്ക് വീതമാണ് ഇവിടങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
തെലങ്കാന (20), കര്‍ണാടക (19), രാജസ്ഥാന്‍ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധിതരുടെ കണക്കുകള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,326 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി 453 മരണവും സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News