KeralaNews

Omicron BA.2| അമേരിക്കയിൽ വീണ്ടും കൊവിഡ് വ്യാപനം, പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദം

യുഎസിൽ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ.2 (Omicron BA.2) എന്ന ഉപവകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നടത്തിയ കൊറോണ പരിശോധനാ ഫലങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 28,600 കൊവിഡ് കേസുകളാണ് യുഎസിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്.

അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ 50-70 ശതമാനം പേർക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ തരംഗത്തിന്റെ പ്രാരംഭ സൂചനകൾ ഉണ്ടായിരുന്നതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ റോഷെൽ വാലെൻസ്‌കി പറഞ്ഞു.

ഏതാനും നാളുകൾക്ക് മുമ്പ് യുകെയിലും ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദം ശക്തി പ്രാപിച്ചിരുന്നു. നിരവധി പേർ രോഗബാധിതരാകുന്നതിന് ഇത് കാരണമായി. കൂടുതൽ അപകടകാരിയല്ലെങ്കിലും ഒരിക്കൽ കൊറോണ വന്ന് പോയവർക്ക് വീണ്ടും ബാധിക്കാനുള്ള ശേഷി ഈ ഉപവകഭേദത്തിന് കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു.

യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 കേസുകളിൽ ചെറിയ വർധനയും ഞങ്ങൾ കണ്ടു, പ്രത്യേകിച്ചും ബിഎ2 വേരിയന്റ് 50 ശതമാനത്തിന് മുകളിലെത്തിയിരുന്നുവെന്നും റോഷെൽ പറഞ്ഞു. രാജ്യത്തു പുതിയ കോവിഡ് തരംഗത്തിനു സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.

കൊവിഡ് 19 നാലാം തരംഗ ഭീതിയിലാണ് ദക്ഷിണ കൊറിയ. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) 490,881 കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 16 ന് 621,205 ആയി ഉയർന്നതിന് ശേഷം രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്നും അധികൃതർ പറഞ്ഞു. ഭൂരിഭാഗം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

രാജ്യത്തെ 52 ദശലക്ഷം നിവാസികളിൽ 87 ശതമാനവും പൂർണ്ണമായി വാക്സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുമായതിനാൽ, രാജ്യത്തിന്റെ മരണനിരക്കും അണുബാധ നിരക്കും മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിയതിനേക്കാൾ വളരെ കുറവാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ ഏകദേശം ആറാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി, കഴിഞ്ഞയാഴ്ച പ്രതിദിന മരണങ്ങൾ 429 ആയി ഉയർന്നു, അതിന്റെ ഫലമായി ശവസംസ്കാര ക്രമീകരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചു.
മാർച്ച് 21 ന്, ദക്ഷിണ കൊറിയൻ സർക്കാർ രാജ്യത്തുടനീളമുള്ള 60 ശ്മശാനങ്ങളോട് അഞ്ച് മൃതദേഹങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ വരെ ദഹിപ്പിക്കാൻ എല്ലാ ദിവസവും കൂടുതൽ സമയം പ്രവർത്തിക്കാൻ നിർദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker