കൊല്ലം: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് എടുത്തു. കൊല്ലം ചിതറ കാരറ സ്വദേശി ഗീതുവിനെതിരെയാണ് കേസ്.മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്.
ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തമിഴ്‌നാട്ടില്‍ നിന്ന് ഗീതുവിനെയും കാമുകന്‍ ഹരികൃഷ്ണനെയും പൊലീസ് കണ്ടെത്തി.
കാമുകനായ ഹരികൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. കുറ്റക്യത്യത്തില്‍ പങ്കാളിയാകുകയും കുറ്റകൃത്യത്തിന് ഗീതുവിനെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News