കൊല്ലം: കൊട്ടിയത്ത് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി. ഒടുവില്‍ ഇരുവരേയും പോലീസ് പിടികൂടി. നെടുമ്പന സ്വദേശി അന്‍ഷ(29) കാമുകന്‍ മലയിന്‍കീഴ് സ്വദേശി സനല്‍(39) എന്നിവരെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അന്‍ഷ. ഇവരെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.
മൂന്നാം തവണയാണ് അന്‍ഷ വീട് വിട്ട് പോകുന്നത്. കഴിഞ്ഞവര്‍ഷം ഒരു കുട്ടിയുമായി വീടുവിട്ട് പോയ ഇവരെ ചാത്തന്നൂര്‍ പോലീസ് പിടികൂടി പരവൂര്‍ കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ കുടുംബത്തോടൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു. പിന്നീട് കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News