വയനാട്: വയനാട് പുത്തുമലയില്‍ തകര്‍ന്ന വീട്ടില്‍ വയോധികന് കുടുങ്ങിക്കിടക്കുന്നു. പിതാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് മകന് രംഗത്തെത്ത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഹംസയെന്ന ആളാണ് കുടുങ്ങി കിടക്കുന്നത്. പിതാവ് നാല് ദിവസമായി വീട്ടില്‍ കുടുങ്ങി കിടക്കുന്നതായി മകന് ഷഫീര്‍ പറഞ്ഞു.
പലരോടും സഹായമഭ്യര്‍ത്ഥിച്ചു. ഒരാളും സഹായിക്കാന്‍ തയ്യാറായില്ല. വീട്ടില്‍ പിതാവ് ഉണ്ടെന്നു തന്നെയാണ് ഷഫീര്‍ പറയുന്നത്. സുഖമില്ലാത്ത ഉമ്മായും സഹോദരിയും ഭാര്യയും മക്കളുമാണ് തനിക്കുള്ളത്. അവര്‍ സുരക്ഷിതരാണ്. പിതാവ് വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും ഷഫീര്‍ പറഞ്ഞു.
അതേസമയം, ഹംസ കാണാതായവരുടെ പട്ടികയില്‍ ഉണ്ടെന്ന് കല്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന് പറഞ്ഞു. ഹംസ മണ്ണിനടിയില്‍പെട്ടതായാണ് ലഭിക്കുന്ന വിവരം. മകനുമായി ബന്ധപ്പെട്ടിരുന്നു. അവിടേയ്ക്ക് എത്തിപ്പെടാനുള്ള ശ്രമത്തിലാണ്. പന്ത്രണ്ട് മണിയോടെ അവിടെ എത്തും. പ്രദേശത്ത് വീണ്ടും തെരച്ചില്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.