ചായ തിളപ്പിക്കുന്നതിനിടെ സ്റ്റൗവില്‍ നിന്ന് സാരിയിലേക്ക് തീപടര്‍ന്ന് 63കാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ചായ തിളപ്പിക്കുന്നതിനിടെ അടുക്കളയിലെ സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് 63കാരിക്ക് ദാരുണാന്ത്യം. സ്റ്റൗവില്‍ നിന്ന് സാരിക്ക് തീപിടിച്ച ശേഷം ആളിക്കത്തുകയായിരുന്നു. ചെന്നൈയ്ക്ക് സമീപമുള്ള ആവഡിയില്‍ 63വയസുള്ള ഹംസവേണിയാണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. ചായ തിളപ്പിക്കുന്നതിനിടയിലാണ് അപകടം നടന്നത്. സ്റ്റൗവില്‍ നിന്ന് സാരിയ്ക്ക് തീപിടിക്കുകയായിരുന്നു. ഹംസവേണിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍, വയോധികയുടെ ദേഹത്ത് തീ ആളിക്കത്തുന്നതാണ് കണ്ടത്. വെള്ളം ഒഴിച്ചും മറ്റും തീ അണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. അവസാനം ബെഡ്ഷീറ്റ് ദേഹത്ത് കൂടി ചുറ്റിയാണ് തീ അണച്ചത്.
സാരിയാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 85 ശതമാനം പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായിരുന്നു. വൈകീട്ടാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറയുന്നു.