‘ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ’ പ്രേമം തലയ്ക്ക് പിടിച്ച് 34കാരിയുടെ പിന്നാലെ കൂടിയ റിട്ട. അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി; സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: പയ്യന്നൂരില്‍ 34 വയസുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരിയായ യുവതിയുടെ പിന്നാലെ പ്രണയവുമായി നടന്ന റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ അറുപതുകാരനെയാണ് ഒടുവില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിന്റെ പേരില്‍ ശല്യപ്പെടുത്തിയ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കണ്ണൂര്‍, പെരിങ്ങോം, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പാട്ടും പാടിയാണ് ഇയാള്‍ യുവതിയുടെ പിന്നാലെ കൂടുന്നത്.
”ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ…’ എന്ന പാട്ടുമായി യുവതി ജോലി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഇയാള്‍ പോകുന്നത് പതിവായിരുന്നു. നാലോളം പരാതികളാണ് ഇയാള്‍ക്കെതിരേ യുവതി നല്കിയത്. രണ്ടു തവണ അറസ്റ്റിലാകുകയും ചെയ്തു. അറസ്റ്റിലായി പുറത്തിറങ്ങിയാല്‍ വീണ്ടും പ്രണയവുമായി യുവതിയുടെ പിന്നാലെ ഇയാള്‍ കൂടും. ഒടുവില്‍ പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയാണ് യുവതി.
ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ ഡിപ്പോയില്‍ വെച്ച് ജീവനക്കാരിയെ ശല്യം ചെയ്യുന്നത് കണ്ട ഡിടിഒ യൂസഫ് ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് യൂസഫിനെ കൈയേറ്റം ചെയ്ത സംഭവവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരിയെ ശല്യപ്പെടുത്തിയതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ അന്ന് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കഴിഞ്ഞിറങ്ങിയിട്ടും ഇയാള്‍ യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നതാണ് ഇപ്പോഴത്തെ അറസ്റ്റിനിടയാക്കിയത്.