News
58കാരിയുമായുള്ള പ്രണയം തകര്‍ന്നു; സ്വന്തം വായില്‍ അമിട്ട് വെച്ച് പൊട്ടിച്ച 55കാരന്‍ ഗുരുതരാവസ്ഥയില്‍
പൂനെ: സ്വന്തം വായില്‍ അമിട്ട് വച്ച് പൊട്ടിച്ച 55 കാരനായ ടാക്‌സി ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ മാലാഡ് ഈസ്റ്റിലാണ് സംഭവം. വായ തകര്‍ന്ന നിലയിലാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്.
58 കാരിയുമായുള്ള പ്രണയം തകര്‍ന്നത്തോടെ ആത്മഹത്യ ചെയ്യാനാണ് ഇയാള്‍ ഇത്തരത്തില്‍ വായില്‍ അമിട്ട് വച്ച് പൊട്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാമുകിയുടെ തൊണ്ടയില്‍ കത്തി വച്ച് കീറിയ ശേഷം ഇയാള്‍ സ്വന്തം വായില്‍ അമിട്ട് തിരുകി തിരി കൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News