തൃശൂര്‍: തൃശൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പന്‍ മരിച്ചു. മലയന്‍ വീട്ടില്‍ ഉണ്ണിച്ചെക്കനാണ് മരിച്ചത്. 60 വയസായിരുന്നു. തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ ഇന്ന് രാവിലെയാണ് ഊര് മൂപ്പന് കാട്ടാനയുടെ കുത്തേറ്റത്.
ഫയര്‍ വാച്ചര്‍ ജോലി നോക്കുന്ന ഉണ്ണിച്ചെക്കന്‍ അടക്കം എട്ട് പേര്‍ പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. ഓടി മാറുന്നതിനിടെ വീണ ഉണ്ണിച്ചെക്കനെ ആന ആക്രമിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ ആനയെ തുരത്തിയതിന് ശേഷമാണ് ഉണ്ണിച്ചെക്കനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് തുടയില്‍ ഗുരുതര പരിക്കേറ്റ ഉണ്ണിച്ചെക്കനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News