KeralaNewsRECENT POSTS
തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി താഴെ വീണ് മരിച്ചു
കാസര്‍ഗോഡ്: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി താഴെവീണ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കാറഡുക്ക കരിമ്പു വളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്. വീടിനുതാഴെയുള്ള കവുങ്ങിന്‍ തോട്ടത്തോടുചേര്‍ന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരത്തില്‍ പരിക്കുകളുണ്ട്. കമ്പ് പൊട്ടി താഴെവീണ് പരിക്കേറ്റതാണെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാത്തതിനാല്‍ നാട്ടുകാരും ബന്ധുക്കളും ഇയാള്‍ക്കായി തിരച്ചില്‍നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News