കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വയം വെടിയേറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. വിവരമറിഞ്ഞ് അഭിനന്ദിന്റെ ബന്ധുക്കള്‍ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News