CrimeKeralaNewsRECENT POSTS
ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
കരുനാഗപ്പള്ളി: ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റുമായി നാലുപേര്‍ പിടിയില്‍. ഇരുപതു കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കടത്താനുപയോഗിച്ച രണ്ടു കാറുകളും എക്സൈസ് സംഘം പിടികൂടി.
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്പെക്ഷന്‍ വിംഗ് തലവന്‍ ടി. അനില്‍ കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം വച്ച് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ കനകരാജന്‍, ബാലകൃഷ്ണന്‍, നെയ്യാറ്റിന്‍കര സ്വദേശികളായ രാഹുല്‍, ദീപു എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കളിയിക്കാവിളയില്‍ നിന്നും മാവേലിക്കരയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News