ആരെയും കൊതിപ്പിക്കും അഴകുമായി നൈല ഉഷ; ചിത്രങ്ങൾ വൈറലാകുന്നു

കൊച്ചി: നടി, അവതാരിക, ആര്‍ജെ എന്ന നിലകളില്‍ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാന്‍ താരം എപ്പോഴും ശ്രമിക്കാറുണ്ട്.

റേഡിയോ ജോക്കിയായി ദുബായില്‍ 12 വര്‍ഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളന്‍ അഗര്‍ബത്തീസ്, ലൂസിഫര്‍ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. ആരെയും കൊതിപ്പിക്കുന്ന അഴകുമായി എത്തിയിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അദ്നാന്‍ അബ്ബാസാണ്.