കോട്ടയം: കൈപ്പുഴ സ്വദേശിനിയായ നഴ്സ് വീട്ടില്‍ പ്രസവിച്ചു.പ്രസവത്തേത്തുടര്‍ന്ന് നവജാതശിശു മരിച്ചതിനേത്തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.പ്രസവത്തേത്തുടര്‍ന്ന് അമിതരക്തസ്രാവമുണ്ടായതോടെ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയയില്‍ നിന്ന് പോലീസില്‍ വിവരമറിയിയ്ക്കുകയായിരുന്നു.അസ്വാഭിവ മരണത്തിന് ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഡല്‍ഹിയില്‍ നഴ്സാണ് 28 കാരിയായ യുവതി.ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചതായി യുവതി മൊഴിനല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിലധികമായി ഇരുവരും അകന്നുകഴിയുകയാണ്.ആഗസ്റ്റിലാണ് യുവതി നാട്ടിലെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News