CrimeKeralaNews

അനുജത്തിയുമായി അടുപ്പം,പുതിയ പ്രണയമെത്തിയതോടെ കൊലപാതകം,കുറ്റം സമ്മതിച്ച് രതീഷ്

ചേർത്തല:കടക്കരപ്പള്ളിയിൽ യുവതിയെ സഹോദരിയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽപ്പോയ സഹോദരീഭർത്താവ് രതീഷ് കുറ്റം സമ്മതിച്ചു. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് രതീഷ് പോലീസിനോട് പറഞ്ഞു. തർക്കത്തിനിടയിൽ മർദ്ദിച്ചപ്പോൾ ബോധരഹിതയായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറഞ്ഞതായാണ് വിവരം. ഇതിനിടയിൽ പെൺകുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവർ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തർക്കമുണ്ടായത്. വാക്കുതർക്കത്തെ തുടർന്ന് പെൺകുട്ടിയെ രതീഷ് മർദ്ദിച്ചു.മർദ്ദനത്തിൽ പെൺകുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പോലീസിനോട് സമ്മതിച്ചു.

വണ്ടാനം: മെഡിക്കൽ കോളേജിലെ താത്കാലിക നഴ്സായ കടക്കരപ്പള്ളി, തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും മകൾ ഹരികൃഷ്ണയെയാണ് ഇന്നലെ സഹോദരിയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവശേഷം ഒളിവിൽപ്പോയ സഹോദരീഭർത്താവ് പുത്തൻകാട്ടിൽ രതീഷി(ഉണ്ണിനെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേർത്തല ചെങ്ങണ്ടയിൽനിന്ന് പോലീസ് പിടികൂടിയിരുന്നു

വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കൽ കോളേജിൽനിന്നു ജോലികഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോൾ ഹരികൃഷ്ണ ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി. ശനിയാഴ്ച പുലർച്ചേ വീട്ടുകാർ പട്ടണക്കാട് പോലീസിൽ പരാതി നൽകി. തുടർന്ന്, രതീഷിന്റെ പൂട്ടിയവീട് പോലീസിന്റെ സാന്നിധ്യത്തിൽ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേർത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്കൂട്ടറിൽ വീട്ടിലെത്തിച്ചിരുന്നത്. ഇരുവീടുകളും ഒരുകിലോമീറ്റർ വ്യത്യാസത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker