ലഖ്‌നൗ: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപിപൊലീസ് അറിയിച്ചു.
ട്രെയിനില്‍വെച്ചാണ് മലയാളികളുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അതിക്രമത്തിനിരയായത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതികരിച്ചിരുന്നു. മലയാളികളടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായത് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായതോടെ കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ വ്യക്തമാക്കുകയായിരുന്നു. ഈ മാസം പത്തൊമ്പതിനാണ് ഡൽഹി നിസാമുദ്ദീനിൽ നിന്ന് ഒഡീഷയിലെ റൂ൪ക്കിയിലേക്ക് പുറപ്പെട്ട കന്യാസ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News