ന്യൂഡല്‍ഹി:നീറ്റ്-യു.ജി. ഓൺലൈൻ അപേക്ഷയിൽ, അനുവദനീയമായ ഫീൽഡുകളിലെ തെറ്റുകൾ തിരുത്താൻ എൻ.ടി.എ. അപേക്ഷകർക്ക് അവസരം നൽകുന്നു. മാർച്ച് 18 മുതൽ 20-ന് രാത്രി 11.50 വരെ exams.nta.ac.in/NEET -ൽ ഇതിന് അവസരമുണ്ടാകും. ഏതൊക്കെ ഫീൽഡുകളിലാണ് തിരുത്തൽ വരുത്താവുന്നതെന്ന് ഈ വെബ്സൈറ്റിൽ മാർച്ച് 13-ലെ നോട്ടീസിൽ അനുബന്ധം ഒന്നിൽ നൽകിയിട്ടുണ്ട്.
രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം ഒഴികെയുള്ള എല്ലാ ഫീൽഡുകളിലും തിരുത്തലുകൾ നടത്താം. അപ്‌ലോഡ് ചെയ്ത രേഖകൾ ഭേദഗതിചെയ്യാം. ആധാർ റീ-ഓതൻറിക്കേഷൻ നടത്താനും അവസരമുണ്ട്.
ജെൻഡർ, കാറ്റഗറി, പി.ഡബ്ല്യു.ഡി. സ്റ്റാറ്റസ് എന്നിവയിൽ വരുത്തുന്ന മാറ്റങ്ങൾവഴി അപേക്ഷാഫീസിൽ വർധനയുണ്ടാകുന്ന പക്ഷം, ബാധകമായ അധിക ഫീസ്, ക്രെഡിറ്റ്/െഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. വഴി അടയ്ക്കണം. അതിനുശേഷമേ മാറ്റങ്ങൾ ബാധകമാവൂ. മാറ്റങ്ങൾ വരുത്താൻ ഇനി ഒരവസരം നൽകുന്നതല്ല. മേയ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 5.20 വരെയാണ് പേപ്പർ ആൻഡ് പെൻ രീതിയിൽ പരീക്ഷ നടത്തുന്നത്