അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോണ്‍സുലേറ്റ് ജനറലിന്റെയും എംബസിയുടെയും വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പേരുകള്‍ ചേര്‍ക്കാം.ലിങ്ക് ഇതാണ്. https://www.cgidubai.gov.in/covid
യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയാണ് രജിസ്‌ട്രേഷന്‍കൊണ്ട് ലക്ഷ്യമിടുന്നത്.മടങ്ങിയെത്തുന്നവര്‍ക്കായി നാട്ടില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
ഓരോരുത്തരും വ്യക്തപരമായാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കുടുംബത്തില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടെങ്കില്‍ ഓരോരുത്തരും പ്രത്യേകമായി രജിസ്‌ട്രേഷന്‍ നടത്തണം.കമ്പനികളാണെങ്കില്‍ ഓരോ ജീവനക്കാര്‍ക്കുമായി പ്രത്യേക രജിസ്‌ട്രേഷന്‍ നടത്തണമെന്നും എംബസി അറിയിച്ചു.
ഇന്ത്യയിലേക്ക് വിമാനങ്ങള്‍ ക്രമീകരിയ്ക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ക്കായാണ് വിവരശേഖരണം.ഇതു സംബന്ധിച്ച ഭാവി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കും.കൊവിഡുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍ദ്ദേശങ്ങളും യു.എയില്‍ നിന്ന് യാത്ര തിരിയ്ക്കുമ്പോവും ഇന്ത്യയില്‍ എത്തിച്ചേരുമ്പോഴും പാലിയ്ക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
മടങ്ങി വരാന്‍ ആഗ്രഹിയ്ക്കുനവര്‍ക്കായി കേരളം ആരംഭിച്ച വെബ്‌സൈറ്റില്‍ മൂന്നരലക്ഷത്തോളം പ്രവിസികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.